ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ അന്തരിച്ചു

1 min read
SHARE

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിയോഗത്തെ തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജാഘോഷം നിർത്തിവച്ചിരിക്കുകയാണ്.

ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.