July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ആശാ വർക്കർമാരെ മനസാക്ഷിയുള്ളവർക്ക് ഉമ്മ കൊടുക്കാൻ തോന്നും, പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടത്തും’: ഷാഫി പറമ്പിൽ

1 min read
SHARE

ആശാ വർക്കർമാരെ മനസാക്ഷിയുള്ള മുഴുവൻ പേരും ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ആശാ വർക്കർ മാരെ പിരിച്ചു വിടും എന്ന് ഭീഷണിപ്പെടുത്തുന്നവരെ ജനങ്ങൾ പിരിച്ചുവിടും. സർക്കാരിനെ ജനങ്ങൾ തിരുത്തും.പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മനസാക്ഷി ഉള്ളവർക്ക് ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നും. ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വർക്കർമാർ.ആശമാർ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ചോദിച്ചില്ല. കഞ്ഞി കുടിച്ച് പോകാനുള്ള തുക മാത്രമാണ് ചോദിച്ചത്. വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ് അനാരോഗ്യ മന്ത്രിയല്ല എന്നോർമിപ്പിക്കുന്നുവെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

അതേസമയം ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്ന്. ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 2023-24 വർഷത്തിൽ 636 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു.

എന്നാൽ കേരളം പറയുന്നത് 2023-24 ല്‍ എൻഎച്ച്എം വിഹിതത്തിൽ കിട്ടാനുള്ളത് 636.88 കോടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കിട്ടേണ്ടിയിരുന്നത് 826.02 കോടിയാണ്. ആകെ കിട്ടിയത് 189.15 കോടിയും. ഇനി കിട്ടാനുള്ളത് 636.88 കോടിയാണെന്നും പണം നല്‍കാത്തത് കോ ബ്രാന്‍ഡിങ് നിബന്ധനകളുടെ പേരിലാണ്. നിബന്ധനകൾ പൂർത്തിയാക്കിയിട്ടും പണം നൽകിയില്ലെന്നും കേരളം പറയുന്നു.