12 വയസ്സുകാരിക്ക് നേരെ അതിക്രമം : യുവാവിന് 12 വർഷം തടവും പിഴയും
1 min read

അരൂർ: 12 വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ യുവാവിന് 12 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ഈരേക്കളം വീട്ടിൽ പ്രശാന്തിനെയാണ് (30) വിവിധ വകുപ്പുകളിലായി 12വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചത്. ചേർത്തല സ്പെഷൽ ഫാസ്റ്റ്ട്രാക് പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.
