കണ്ണൂരിൽ അയല്‍വാസിയെ അടിച്ചുകൊന്ന കേസിലെ പ്രതിയുടെ വീട്ടിലും അക്രമം; കാറും ഓട്ടോയും അടിച്ചു തകർത്തു
1 min readകണ്ണൂർ: കാര്‍ കഴുകിയ വെളളം റോഡിലേക്ക് ഒഴുക്കിയതിന്‍റെ പേരിലുണ്ടായ തർക്കത്തിൽ കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്ന പ്രതിയുടെ വീട്ടിലും അക്രമം. കക്കാട് നമ്പ്യാർ മൊട്ടയിലെ അജയകുമാറിനെ കൊന്ന കേസിലെ പ്രതി ദേവദാസിന്‍റെ വീട്ടിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് അക്രമമുണ്ടായത്. പ്രതിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ഓട്ടോയും ഒരു സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. വീടിന്‍റെ ജനാലയും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അജയകുമാര്‍ കൊല്ലപ്പെട്ടത്. ദേവദാസും മക്കളും അസം സ്വദേശിയായ ഒരാളുമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രീഷ്യനായിരുന്നു അജയകുമാര്‍. കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ദേവദാസും മക്കളും അജയകുമാറുമായി തര്‍ക്കമുണ്ടായിരുന്നു. ഈ ദേഷ്യമാണ് രാത്രി കൊലപാതകത്തിലേക്ക് നയിച്ചത്.
WE ONE KERALA-AJ