തിരുവല്ലയില്‍ കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

1 min read
SHARE

പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചുവെന്നാണ് കാരൾ സംഘത്തിന്‍റെ പരാതി. ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു. നടന്നത് ക്രൂരമായ മർദനമെന്ന് കരോൾ സംഘാംഗങ്ങൾ