August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

ശബരിമലയിൽ തങ്കയങ്കി ദീപാരാധന ഇന്ന്; മണ്ഡലപൂജ നാളെ

SHARE

സന്നിധാനം: ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന്. പ്രതിഷ്ഠയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 1.30 ന് തങ്കയങ്കി രഥഘോഷയാത്ര പമ്പയിൽ എത്തും. മന്ത്രി വി.എൻ വാസവൻ പമ്പയിൽ ഘോഷയാത്രയെ സ്വീകരിക്കും. 6 മണിയോടെ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തും. തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് എത്തുന്ന തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തും. ഇതിന് പിന്നാലെ ദീപാരാധന ഉണ്ടാകും. ഡിസംബർ 26 ന് 12നും 12.30ക്കും ഇടയിൽ മണ്ഡല പൂജയും സന്നിധാനത്ത് നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്പോട്ട് ബുക്കിംഗ് 5000 ആക്കി.