റോഡ് മുറിച്ചുകടക്കവേ ഓട്ടോ ടാക്സിയിടിച്ചു; തൃശ്ശൂരിൽ യുവതിക്ക് ദാരുണാന്ത്യം

1 min read
SHARE

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ടാക്സി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചിറപറമ്പിൽ വീട്ടിൽ ലക്ഷ്മി (39) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നടവരമ്പിലാണ് അപകടം ഉണ്ടായത്. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ ടാക്സി ലക്ഷ്മിയെ വന്ന് ഇടിക്കുകയായിരുന്നു. കരൂപടന്ന സ്വദേശിയ അഫ്റഫിൻ്റെതാണ് ഓട്ടോ ടാക്സി. അപകടം നടന്നയുടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.