സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു
1 min read

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
