കുറുമാത്തൂർ പൂവ്വത്ത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
1 min read

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.പൂവ്വം
എസ് ബി ഐ ശാഖയിലെ ക്യാഷർ അനുപമ (39)ക്കാണ് വെട്ടേറ്റത്.ഭര്‍ത്താവ്
കെ അനുരൂപി (41) നെ തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ എത്തിയ പോലിസ് പാർട്ടി കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചക്ക് മൂന്നരമണിയോടെ ആയിരുന്നു സംഭവം.
ബാങ്കിൽ എത്തിയ അനുരൂപ് ബാങ്കിൽ നിന്ന് അനുപമയ വിളിച്ചിറക്കി പുറത്ത് വെച്ച് സംസാരിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാകുകയും കത്തിവാൾ
കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ അനുപമയെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ആലക്കോട് അരങ്ങo സ്വദേശിനിയാണ് അനുപമ.കെ വി ആർ മോട്ടോർ ജീവനക്കാരനാണ് കാർത്തികപുരം സ്വദേശിയായ അനുരൂപ് തളിപ്പറമ്പ് കുറ്റിക്കോലിലാണ് താമസം.
