തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള; സംഭവം പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ

1 min read
SHARE

തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള. ഇന്ന് ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചാലക്കുടിയിലുള്ള പോട്ട ഫെഡറൽ ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. ഹെൽമറ്റും ജാക്കറ്റും ഗ്ലൗസും ധരിച്ചാണ് മോഷ്ട്ടാവ് എത്തിയത്. കാഷ്യറെ കത്തിമുനയിൽ നിർത്തി പണവുമായി കടന്നു കളയുകയായിരുന്നു. പത്ത് ലക്ഷം നഷ്ടപ്പെട്ടെന്ന്  റിപ്പോർട്ടുകളുണ്ട്.