April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 4, 2025

28-ാം വയസില്‍ അമ്മയായി, പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല: ജ്യോതിക

1 min read
SHARE

തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ച് നടി ജ്യോതിക. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ജ്യോതിക പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ ‘ഡബ്ബ കാര്‍ട്ടലി’ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വലിയ നടന്മാര്‍ക്ക് വേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്.

സ്ത്രീ അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ എടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്.

പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ. ബാലചന്ദ്രനെപ്പോലെയുള്ള അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണതെന്നും ജ്യോതിക പറഞ്ഞു.