കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നു; ഒളിഞ്ഞിരിക്കുന്നവത് വലി ദുരന്തം, മുന്നറിയിപ്പ്

1 min read
SHARE

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഫോര്‍ റെയില്‍സ്. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തില്‍ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാമെന്ന് സംഘടന പറയുന്നു. കൈ നീട്ടുന്നവരെ നിരാശരാക്കാതെ അഞ്ചും പത്തും ഇവിടെ വാരി എറിയുകയാണ്. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന നാണയതുട്ടുകളാണ് നാളെ നിങ്ങളുടെ തന്നെ സുരക്ഷിതത്വം നഷ്ടമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണുകളില്ലാത്തവര്‍, കാലുകളും കൈകളും ഇല്ലാത്ത നിസ്സഹായ രൂപങ്ങള്‍ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണികള്‍ ചെന്നവസാനിക്കുന്നത് വലിയ വലിയ ലോബികളിലാണ്. നിങ്ങള്‍ ഓരോ തവണ നാണയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിഞ്ചോമനകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കുകയാണ്. ഒരു കാരണവശാലും പണം നല്‍കരുതെന്നും ആ പണം ഒടുവില്‍ എത്തുന്നത് വലിയ സാമൂഹിക വിപത്തിലേക്കാണെന്നും സംഘന മുന്നറിയിപ്പ് നല്‍കുന്നു. അത്യാവശ്യമെങ്കില്‍ ഭക്ഷണം വാങ്ങി നല്‍കാമെന്നും സംഘടന നിര്‍ദേശിക്കുന്നു. ട്രെയിനുകളിലെ നിലം തുടച്ച് കൈകള്‍ നീട്ടുന്നവരില്‍ ഭീഷണിയുടെ സ്വരമുണ്ട്. ചില്ലറകള്‍ നല്‍കുന്നവരെ പുച്ഛിക്കാനും പരിഹസിക്കാനും അവര്‍ ധൈര്യം കൈവരിച്ചിരിക്കുന്നു. എന്തെങ്കിലും കൊടുത്തു ഒഴിവാക്കാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അതുവരെ കടന്നുപോകാതെ നീട്ടുന്ന കണ്ണുകളില്‍ നിസ്സഹായതയല്ല, ധാര്‍ഷ്ട്യമാണ് നിഴലിക്കുന്നത്. ട്രെയിനുകളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ഇവരില്‍ പലരുടെയും സാന്നിധ്യമുണ്ട്. അതുകൊണ്ട് ട്രെയിനുകളിലെ/ പ്ലാറ്റ് ഫോമുകളിലെ യാചകരെ പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷ കൊടുക്കാതിരിക്കുക. കൊടുക്കുന്നവരെ നിരുത്സാഹാപ്പെടുത്തുക. ട്രെയിനിലെ ഭിക്ഷാടനം നിയന്ത്രിക്കാനും അത് വഴി മോഷണം ഉള്‍പ്പെടെ ഉള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും നമുക്കും കൈ കോര്‍ക്കാമെന്നും ഫ്രണ്ട്‌സ് ഫോര്‍ റെയില്‍സ് മുന്നറിയിപ്പ് നല്‍കുന്നു.