വൈറലാണ് ബേക്കൽ സ്കൈ ഡൈനിംഗ്
1 min read

കാസർഗോഡ്‣ ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് വൈറലാകുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി കാസർഗോഡ് ജില്ലയിലെ ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിംഗ് ഇതിനകം തന്നെ ശ്രദ്ധേയമായി.ബേക്കൽ ബീച്ച് പാർക്കിൽ 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം എന്നതാണ് സ്കൈ ഡൈനിംഗിൻ്റെ പ്രത്യേകത.ഭക്ഷണവും സാഹസികതയും ഒത്തു ചേരുന്ന പുതിയൊരു അനുഭവമാണ് സ്കൈ ഡൈനിംഗ് സമ്മാനിക്കുക.
ക്രെയിൻ ഉപയോഗിച്ച് 120 അടി ഉയരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു സവിശേഷ ഡൈനിംഗ് അനുഭവമാണ് ബേക്കലിലെ സ്കൈ ഡൈനിംഗ്.
പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ കാഴ്ചകൾ കണ്ട് രുചികരമായ ഭക്ഷണം കഴിച്ച് അവിസ്മരണീയ ഡൈനിംഗ് അനുഭവം ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ബേക്കൽ ബീച്ചിലെ സ്കൈ ഡൈനിംഗ് റെസ്റ്റോറന്റ്.16 സീറ്റുകളുള്ള സ്കൈ ഡൈനിംഗാണ് ബേക്കലിൽ ഒരുക്കിയിരിക്കുന്നത്. പ്ലാറ്റ്ഫോമിൻ്റെ നടുവിലായി സെര്‍വിംഗ് പോയിന്റുണ്ട്.
ഇവിടെയുള്ള ജീവനക്കാരാണ് ഭക്ഷണം വിളമ്പുകയും സുരക്ഷാ ചുമതലകൾക്ക് മേൽനോട്ടം നൽകുകയും ചെയ്യുന്നത്. 4 ജീവക്കാർ സ്കൈ ഡൈനിംഗിലുണ്ട്. ചിത്രം, വീഡിയോ പകര്‍ത്താനും ഇവര്‍ സഹായിക്കും.
