സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി – എസ് ടി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് : മന്ത്രി ഒ ആർ കേളു
1 min read

സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി – എസ് ടി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് എന്ന് മന്ത്രി ഒ ആർ കേളു.
ഇവിടെ ഒന്നും നടക്കുന്നില്ല എന്നത് വസ്തുത വിരുദ്ധമാണ്. ജനസംഖ്യ അനുപാദത്തിനേക്കാൾ കൂടുതൽ തുക അനുവദിച്ചു എന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ഈ പരിഗണന നൽകുന്നുണ്ടോ എന്നത് പ്രതിപക്ഷം പരിശോധിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി – എസ് ടി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. എസ് സി എസ് ടി വിഭാഗത്തിൽ ഒരാൾ പോലും കൊഴിഞ്ഞു പോകാതെ ഇരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഉന്നതി വഴി ഒരു കുട്ടിക്ക് 25 ലക്ഷം രൂപയാണ് നൽകുന്നത്. ഇതുപോലെ 800 കുട്ടികളാണ് വിദേശത്ത് ഇപ്പോൾ പഠിക്കുന്നത്. കൊവിഡ് വന്നപ്പോൾ 41 കോടി മുടക്കിയാണ് ലാപ്ടോപ്പ് നൽകിയത്. ഉന്നതി മരിച്ചുപോയി എന്ന് പറയുന്നത് ശരിയല്ല. വകുപ്പിൽ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു. അതേസമയം, എസ് എസ് ടി മേഖലയ്ക്ക് നൽകാനുള്ള ഒരു തുകയും കൊടുക്കാതെ ഇരിക്കുന്നില്ല എന്നും മന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.
