April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 12, 2025

ഭരത് ചന്ദ്രൻ ഐപിഎസ് വീണ്ടും വരുന്നോ! സൂചന നൽകി ഷാജി കൈലാസ്

1 min read
SHARE

മലയാള സിനിമയിൽ സുരേഷ് ഗോപിയുടെ കരിയറിന് തന്നെ വഴിത്തിരിവായ ചിത്രം ആയിരുന്നു കമ്മീഷ്ണർ. 1994 ൽ ഇറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. സുരേഷ് ഗോപി ഭരത് ചന്ദ്രൻ ഐപിഎസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു. രഞ്ജി പണിക്കറായിരുന്നു രചന. ഇന്നും കമ്മീഷ്ണറിലെ ഡയലോഗുകൾ വൻ ഹിറ്റാണ്. സുനിത പ്രൊഡക്ഷൻസിൻറെ ബാനറിൽ എം മണിയായിരുന്നു സംവിധാനം. ഈ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും എത്തി.ഭരത് ചന്ദ്രൻ ഐപിഎസ്. കമ്മീഷ്ണർ ഇറങ്ങി 11 വർഷത്തിന് ശേഷമാണ് ഈ ചിത്രം 2005 ൽ ഇറങ്ങിയത്. കമ്മീഷ്ണറിൻറെ രചിതാവ് രഞ്ജി പണിക്കറായിരുന്നു അത് സംവിധാനം ചെയ്തത്. ചലച്ചിത്ര രംഗത്ത് നിന്നും ഏതാണ്ട് പിൻവാങ്ങിയ രീതിയിലായിരുന്നു സുരേഷ് ഗോപിക്ക് വീണ്ടും വൻ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു ഭരത് ചന്ദ്രൻ ഐപിഎസ്. തുടർന്ന് 2012 ൽ രഞ്ജി പണിക്കർ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കിംഗ് ആൻറ് കമ്മീഷ്ണർ എന്ന ചിത്രത്തിലും ഭരത് ചന്ദ്രൻ ഐപിഎസ് എത്തി. എന്നാൽ ഈ ചിത്രം ബോക്സോഫീസിൽ വലിയ പരാജയമായിരുന്നു. എന്തായാലും മലയാള സിനിമയിലെ ആക്ഷൻ സിനിമ കഥാപാത്രങ്ങൾ എടുത്താൽ അതിൽ സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ ആദ്യസ്ഥാനത്ത് തന്നെയുണ്ടാകും. ഇപ്പോൾ വീണ്ടും ഭരത് ചന്ദ്രൻ ഐപിഎസ് വെള്ളിത്തിരയിൽ എത്തുമോ എന്ന ചർച്ച സജീവമാകുകയാണ്. അതിന് കാരണമായത് സംവിധായകൻ ഷാജി കൈലാസിൻറെ സോഷ്യൽ മീഡിയ പോസ്റ്റാണ്. കമ്മീഷ്ണർ സിനിമയുടെ പഴയ പത്ര പരസ്യം തൻറെ ഇൻസ്റ്റഗ്രാമിലിട്ട ഷാജി കൈലാസ് ‘വീ വിൽ മീറ്റ് എഗെയ്ൻ’എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇത് ഭരത് ചന്ദ്രൻ ഐപിഎസ് വീണ്ടും എത്തുന്നതിൻറെ സൂചനയാണ് എന്നാണ് നിറയെ കമൻറുകൾ‌ വരുന്നത്. എന്തായാലും പുതിയ പ്രൊജക്ട് സംബന്ധിച്ച് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. കാപ്പയാണ് ഷാജി കൈലാസ് അവസാനമായി ഒരുക്കിയ ചിത്രം. ബിജു മേനോനൊപ്പം അഭിനയിക്കുന്ന ത്രില്ലർ ചിത്രം ഗരുഡനാണ് പുതുതായി സുരേഷ് ഗോപിയുടെതായി തീയറ്ററിൽ എത്താനുള്ള ചിത്രം.