പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

1 min read
SHARE

പത്തനംതിട്ടയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇലന്തൂര്‍ വാര്യാപുരത്തിന് സമീപം ചിറക്കാലയില്‍ ആയിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പമ്പയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വെട്ടിച്ച ബസ് മതിലില്‍ ഇടിച്ചാണ് നിന്നത്. ബസിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ മരിച്ചു