ഭിന്നശേഷി ദിനാചരണം: അധ്യാപികയെ ആദരിച്ചു
1 min read

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.ജി.ഷിബു അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപിക ഭിന്നശേഷിക്കാരിയായ ജോസ്മി ജോസിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, കെ.എ.ആൻസി, എംപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, ടി.വി.ദീപ, എം.ടി.മധുസൂദനൻ, ടി.സ്വപ്ന, രജനി റിൻസ്, എന്നിവർ പ്രസംഗിച്ചു.
