ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ
1 min read

ആർഎസ്എസ് മേധാവിക്ക് കത്തെഴുതി ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നെന്ന് കത്തിൽ പരാമർശമുണ്ട്.
പണം കൊടുത്ത് വോട്ട് വാങ്ങുന്നതിനെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യം അദ്ദേഹം കത്തിൽ ഉന്നയിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ ബിജെപി ചെയ്ത തെറ്റുകളെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോ എന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു.
ദളിത്, പൂർവഞ്ചൽ വിഭാഗത്തിന്റെ വോട്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നു.ഇത് ജനാധിപത്യത്തിന് യോജിച്ചതാണോ എന്നും ബിജെപി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് ആർഎസ്എസിന് തോന്നുന്നില്ലേ എന്നും കെജ്രിവാൾ കത്തിൽ ചോദിച്ചു.
