മുണ്ടേരിപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
1 min read

മുണ്ടേരിപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.പാറാൽ സ്വദേശി ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്തായി ഇന്ന് രാവിലെ 7.30ഓടെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് മീൻ പിടുത്തത്തിന് ഇടയിലാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്.തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുലർച്ചെ ഒരു മണി വരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.രാവിലെ പുനരാരംഭിച്ച തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷറഫുദ്ദീൻ മീൻ പിടിക്കാൻ ഉപയോഗിച്ച തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് നിന്നും രാത്രി കണ്ടെത്തിയിരുന്നു.കുടുക്കിമൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.
