September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

ഇടുക്കിയിൽ നവജാത ശിശുവിന്റെ മൃതദേഹം നായകടിച്ച നിലയിൽ കണ്ടെത്തി

SHARE

ഇടുക്കിയിൽ നവജാത ശിശുവിന്റെ മൃതദേഹം നായകടിച്ച നിലയിൽ കണ്ടെത്തി. ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്.

ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചിട്ടുണ്ട്.