അമിത വേഗത്തിലോടിയ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാരടക്കം എട്ട് പേര്‍ക്ക് പരിക്ക്.
1 min read

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് വേങ്ങരയിലേക്ക് പോകുന്ന ബസിനെയാണ് ഇടിച്ചത്. യാത്രക്കാരടക്കം എട്ടു പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസുകൾ അമിതവേഗത്തിൽ ഓടിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
