മുംബൈയിൽ ബസ് അപകടം: 6 പേർക്ക് ദാരുണാന്ത്യം
1 min read

മുംബൈയിൽ ബസ് അപകടത്തിൽ ആറ് പേർ മരിച്ചു.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കുർളയിലായിരുന്നു അപകടം.അപകടത്തിൽ 29 ലേറെ പേർക്ക് പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
തിളങ്കളാഴ്ച രാത്രി കുർളയിലെ എസ്ജി ബാർവേ റോഡിലാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബെസ്റ്റ് ബസ് ആറോളം ഓട്ടോറിക്ഷകളിലും പത്തോളം ബൈക്കുകളിലും തുടർന്ന് കാൽനട യാത്രക്കാരെയും ഇടിക്കുകയായിരുന്നു.
മൂന്ന് സ്ത്രീകൾ അടക്കം നാല് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽ 29ഓളം പേർക്ക് പരുക്കുണ്ട്.ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്റെ വ്യാപ്തി പരിശോധിച്ചാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ബസ് അപകടത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ട ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആർടിഓ ഉദ്യോഗസ്ഥരുടെ അടക്കം നേതൃത്വത്തിൽ ബസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.
