മദ്യപിച്ച് വാഹനമോടിച്ചു; രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍
1 min read

മദ്യപിച്ച് വാഹനമോടിച്ച രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. പിടിയിലായത് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു .ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിലെ മുഴുവൻ മേഖലയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ ഡ്രൈവർമാരെയും സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്‌തു. ലൈസെൻസ് സസ്പെൻഡ് ചെയ്യുന്നതിനടക്കമുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
