തലശ്ശേരിയിൽ സ്വകാര്യ ബസ്സുകാരുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു
1 min read

കണ്ടക്ടറുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരി – തൊട്ടിൽ പാലം, കോഴിക്കേട് – തലശ്ശേരി, കോഴിക്കേട് – കണ്ണൂർ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് പണിമുടക്ക്.തലശ്ശേരിയിൽ കണ്ടക്ടറെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. സാധാരണ ജനങ്ങൾ ഈ പണിമുടക്ക് കാരണം കൂടുതൽ ബുദ്ധിമുട്ടിമുട്ടിലായായിരിക്കുകയാണ്. ബസ് യാത്രയ്ക്ക്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സത്യാനന്ദൻ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കണ്ടക്ടർക്കെതിരെ കൃത്യമായ അന്വേഷണം നടത്താതെ ആണ് അറസ്റ്റ് ചെയ്തതെന്ന് പണിമുടക്കിൽ ഏർപ്പെട്ട സ്വകാര്യ ബസ് തൊഴിലാളികൾ ആരോപിച്ചു.
