ആദ്യദിനം ക്യാമറയില്‍ കുടുങ്ങിയവര്‍ 2437
1 min readമട്ടന്നൂർ : ഗതാഗത നിയമലംഘനം തടയാൻ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളില്‍ ആദ്യദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുങ്ങിയത് 2437പേര്‍.നിയമലംഘനം നടത്തിയവര്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ഇന്ന് അയച്ചു തുടങ്ങും. 200 ല്‍ അധികം ആര്‍സി ഉടമകള്‍ക്ക് അയയ്ക്കാനുള്ള നോട്ടീസ് ഇന്നലെ തന്നെ തയാറാക്കി വച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഇന്ന് അയച്ചു തുടങ്ങും.
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഇടാതെ പോകുന്നത്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തുടങ്ങിയവയാണ് ക്യാമറയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ക്യാമറകള്‍ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ഓഫീസ് നേരത്തെ സജ്ജമായിരുന്നു. മട്ടന്നൂര്‍ വെള്ളിയാം പറമ്പിലെ ആര്‍ടിഒ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസില്‍ നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും ക്രോഡീകരിക്കുകയും പിഴചുമത്തി നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നത് ചെയ്യുന്നത്. സിസ്റ്റം അഡ്മിനിട്രേഷൻ, സൂപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 50 എഐ ക്യാമറകളാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം പാര്‍ക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക ക്യാമറകളാണ്. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ എത്തിയ ശേഷം ഓരോ ജില്ലകളിലേക്കുള്ളത് അതാത് ആര്‍ടിഒ ഓഫീസുകളിലേക്ക് നല്‍കുകയാണ് ചെയ്യുക.