കുറ്റം പറയാന്‍ കഴിയില്ല’: ആശാ പ്രവര്‍ത്തകരുടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
1 min read

ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് ആശാ പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സമയത്തും താന്‍ പറഞ്ഞത് ഇക്കാര്യം ആണെന്നും എന്നാല്‍ മാധ്യമങ്ങള്‍ അത് വളച്ചൊടിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.ആശാ പ്രവര്‍ത്തകരുടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ലെന്നും എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ പരാധീനതകളെ കുറിച്ച് തനിക്ക് കൃത്യമായി ബോധ്യമുണ്ടെന്നും അവരുടെ കയ്യില്‍ പണം കായ്ക്കുന്ന മരം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്‍നില പാടും ഇതുതന്നെയായിരുന്നു എന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
