August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 1, 2025

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കാർ തകർന്ന്, 4പേർക്ക് പരുക്ക്

1 min read
SHARE

 

മട്ടന്നൂർ: .നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ
തകർന്ന് 4 പേർക്ക് പരിക്ക്. ഇന്നലെ രാത്രി 10 മണി യോടെ ഉരുവച്ചാൽ മണക്കായി റോഡിൽ കയനി പള്ളിക്ക് സമീപത്താണ് അപകടം. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു . വൈദ്യൃതി പോസ്റ്റും തകർന്നിട്ടുണ്ട്. കാറിലെ യാത്ര ക്കാരായ ബാവോട്ടു പാറയിലെ
സിനാൻ (20) ജാസിം(20) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും
ഹി ഭാഷ് (19 ) മുഹ്സിൻ ശഹബാൻ(19). എന്നിവരെ ഉരുവച്ചാൽ ഐ എം സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട സമയം നടന്നു പോവുകയായിരുന്ന വഴി യാത്രക്കാരി തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകട ത്തിന്റെ ശബ്ദം കേട്ട്
സ്ഥലത്തെത്തിയവരാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്