ശതാബ്ദി ആഘോഷം
1 min read

കുറ്റ്യാട്ടൂർ: പഴശ്ശി എഎൽപി സ്കൂൾ ശതാബ്ദി ആഘോഷം ഏഴിന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.വിരമിക്കുന്ന പി എം ഗീതാബായ് ടീച്ചർക്കുള്ള യാത്രയയപ്പ്, പൂർവ അധ്യാപകർക്ക് ആദരം, ശതാബ്ദി സ്മരണിക ‘അലയൊലി’ പ്രകാശനം, വിവിധ കലാ പരിപാടികൾ, ഗാനമേള എന്നിവയും നടക്കും.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ എസ് ബിജേഷ് ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ അധ്യക്ഷത വഹിക്കും.
ആഘോഷങ്ങൾക്ക് മുന്നോടിയായി 6-ന് ഞായറാഴ്ച വൈകിട്ട് 4.30 ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
ആഘോഷങ്ങൾക്ക് മുന്നോടിയായി 6-ന് ഞായറാഴ്ച വൈകിട്ട് 4.30 ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
