July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്ത്

1 min read
SHARE

എംപിമാരുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി അലവൻസ് പെൻഷൻ എന്നിവയും വർദ്ധിപ്പിച്ചിട്ടുണ്ട് പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്.പ്രതിദിന അലവൻസ്
2000 രൂപയിൽ നിന്ന് 2500 ആക്കി ഉയർത്തി പ്രതിമാസ ശമ്പളത്തിൽ 24000 രൂപയുടെ വർദ്ധനവാണ് വരുത്തിയത് 2024 ഏപ്രിൽ ഒന്നു മുതൽ ഇതിന്റെ ആനുകൂല്യം ലഭിക്കും പാർലമെന്റ് അംഗങ്ങളുടെയും മുൻ
അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയായി 1954 ലെ അംഗങ്ങളുടെ ശമ്പളം ,അലവൻസുകൾ, പെൻഷൻ എന്നിവ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത് കൂടാതെ 1961ലെ ആദായനികുതി നിയമത്തിൽ വിവരിച്ചിരിക്കുന്ന ചെലവ് പണപ്പെരുപ്പ് സൂചികയെ അടിസ്ഥാനമാക്കിയിട്ടുള്ളതുമാണ്