June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

പുനലൂരിൽ രേഖകൾ ഇല്ലാതെ കടത്തിയ 44 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

SHARE

പുനലൂർ അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ തമിഴ്നാട് സ്വദേശികളായ അഴകപ്പൻ സുടലിമുത്തു എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത് തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് വന്ന ചെന്നൈ എഗ്മോർ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണ് ഇവർ എത്തിയത് കടത്തികൊണ്ടുവന്ന പണത്തിന് ഉറവിടമോ മറ്റു രേഖകളോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല അന്യസംസ്ഥാനത്തുനിന്ന് ട്രെയിൻ മാർഗ്ഗം വൻതോതിൽ ലഹരിപദാർത്ഥങ്ങളും കുഴൽപ്പണവും എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടയാണ് ഇവർ പിടിയിലായത്