May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 5, 2025

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘തട്ടിപ്പ് ബജറ്റ്’; കേരളത്തിന് നിരാശയെന്ന് പി സന്തോഷ് കുമാര്‍

1 min read
SHARE

ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘തട്ടിപ്പ് ബജറ്റ്’ ആണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതെന്ന് സിപിഐ എംപി പി സന്തോഷ് കുമാര്‍. കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബിഹാറിന്റെ പേര് പരാമര്‍ശിച്ചതിന്റെ പത്തിലൊന്ന് പോലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങളോടൊന്നും കാര്യമായ പ്രതികരണം കാണിച്ചില്ലെന്നും എം പി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് ആണിത്. ബിഹാറിന് പ്രത്യേക മുന്‍ഗണന നല്‍കി. കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ബജറ്റല്ല. ആദായനികുതിയില്‍ ഓരോ സര്‍ക്കാരും മാറ്റം വരുത്താറുണ്ട്. അക്കാര്യത്തില്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും എംപി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണന തുടരുകയാണ്. പ്രസംഗത്തില്‍ കേരളം എന്ന വാക്ക് ഒരിക്കല്‍ പോലും പറഞ്ഞില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ അവേശേഷിക്കുന്നതുകൂടി എടുത്തുകളയുകയാണ് ചെയ്തതെന്നും എം പി പ്രതികരിച്ചു.

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയല്‍ ചെയ്യാനുള്ള കാലാവധി 4 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയല്‍ ചെയ്യാതിരിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി. വയനാടിന് പ്രത്യേക പാക്കേജ് അടക്കം നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ട് വെച്ചിരുന്നു.