പയ്യാവൂർ ശിവ ക്ഷേത്രത്തിലെ ഊട്ടുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഇളനീർ കാഴ്ചക്ക് ചേടിച്ചേരി കുട്ടാവ് ഗ്രാമം ഒരുങ്ങി
1 min read

പയ്യാവൂർ ശിവ ക്ഷേത്രത്തിലെ ഊട്ടുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഇളനീർ കാഴ്ചക്ക് ചേടിച്ചേരി കുട്ടാവ് ഗ്രാമം ഒരുങ്ങി ‘പയ്യാവൂരപ്പൻ്റെ ഒൻപതാം ദിവസമായ വെള്ളിഴ്ച ചേടിച്ചേരി ചുഴലിഭഗവതി ക്ഷേത്രത്തിൽ നിന്നും വർണ്ണഭംഗിയും ആചാരാനു ഷ്ഠാനത്തോടെയുള്ള ഇളനീർ കാഴ്ച വൈകുന്നേര 5 മണിക്ക് ആരംഭിച്ച് പതിമൂന്നു കിലോമീറ്റർ കാൽനടയായി നടന്ന് പയ്യാവൂരൻ്റെ തിരു നടയിൽ കൊമരത്തച്ഛൻ്റെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങുന്നു. പയ്യാവൂരപ്പൻ തൻ്റെ ഊട്ടുത്സവത്തിനാവശ്യമായ വിഭവങ്ങൾ വിളയുന്ന പ്രദേശങ്ങളിൽ ചെന്ന് വർഷം തൊറും മുടങ്ങാതെ എല്ലാ പച്ചക്കറി സാധനങ്ങളും എത്തിക്കാൻ ഏർപ്പാടാക്കി എന്നതാണ് ഐതീഹ്യം . ചേടിച്ചേരി കുട്ടാവ് ദേശങ്ങളിലെ തീയ്യ കുടുംബങ്ങളിലെ പുരുഷൻമാരാണ് ഇളനീർ കാവുകൾ എടുക്കുന്നത്. ചേടിച്ചേരി ആലും മുക്കിൽ നിന്ന് കാഴ്ച എഴുന്നള്ളിപ്പ് കാണാൻ എത്തുന്നവർക്ക് പാനകമെന്ന വിശിഷ്ടമായ പാനിയം നൽകും
