December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 6, 2025

സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾ

SHARE

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് എം‌ബി‌എ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു.
പ്രവേശനപരീക്ഷ ജനുവരി 25നു നടത്തുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സിമാറ്റ്.

ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽ നിന്നും ഇരുപതു വീതം ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് ലഭിക്കുകയും തെറ്റുത്തരങ്ങൾക്ക് 1 മാർക്ക് വച്ച് നഷ്ടപ്പെടുകയും ചെയ്യും.

 

എഐസിടിഇ അഫിലിയേഷനുള്ളവയടക്കമുള്ള ബിസിനസ് സ്കൂളുകളിലെ 2026 – 27 മാനേജ്‌മെന്റ് പ്രോഗ്രാമ്മുകളിലെ അഡ്മിഷന് വേണ്ടി വർഷത്തിൽ ഒരിക്കൽ നടത്തുന്ന പരീക്ഷയാണിത്. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങളായിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് https://cmat.nta.nic.in സന്ദർശിക്കുക