തൃശൂര്‍ ജില്ലാ കളക്ടറായി വി ആര്‍ കൃഷ്ണതേജ ചുമതലയേറ്റു
1 min read

തൃശൂര്‍ ജില്ലയുടെ 46-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്.ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന കൃഷ്ണ തേജ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
