സോഫിയ ഖുറേഷിക്കും രാജ്യത്തിന് വേണ്ടി പോരാടിയ എണ്ണമറ്റ മുസ്ലീങ്ങൾക്കും അഭിനന്ദനം’: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഐക്യത്തിലാണ്: ശിഖർ ധവാൻ
1 min read

ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖർ ധവാൻ. കേണല്‍ സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ മുസ്ലീങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ധവാന്‍ തന്റെ നിലപാട് പ്രകടിപ്പിച്ചത്.ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നത്. കേണൽ സോഫിയ ഖുറേഷിയെപ്പോലുള്ള ധീരന്മാര്‍ക്കും, രാജ്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഇന്ത്യൻ മുസ്ലീങ്ങൾക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്!”- ശിഖര്‍ ധവാന്‍ എക്സില്‍ കുറിച്ചു.
