കോടതിയലക്ഷ്യ കേസ്: എംവി ഗോവിന്ദൻ മാസ്റ്റർ തുടർന്ന് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

1 min read
SHARE

കോടതിയലക്ഷ്യക്കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. കോടതി നിർദേശപ്രകാരം ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ സാഹചര്യത്തിലാണ് തുടർന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം സത്യവാങ്മൂലം സമർപ്പിക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാർച്ച് 3 ലേയ്ക്ക് മാറ്റി.

ഗതാഗതത്തിന് തടസ്സമുണ്ടാകുന്ന തരത്തിൽ സ്റ്റേജ് നിർമ്മിച്ച് പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ കേസിലാണ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.