April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിരോധ നടപടിയുമായി ആരോഗ്യവകുപ്പ്

SHARE

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കേസുകള്‍ കൂടാതിരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണം, രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആരോഗ്യവകുപ്പ് ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ 4000 കടന്നു. കേസുകള്‍ 4026 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. കേരളത്തില്‍ 19 പേര്‍ കൊവിഡ് രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു.