October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം; കെ സുധാകരൻ കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ ഗുണ്ടകൾ, അറിഞ്ഞിട്ടില്ലെന്ന് ഡിസിസി

SHARE

ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ സുധാകരന്‍ എം പി കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് അറിവില്ലെന്ന് എറണാകുളം ഡിസിസി. പരിപാടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഗുണ്ടാ ബന്ധമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന ആക്ഷേപം ഉയര്‍ന്നു.കള്ളത്തോക്ക് വില്‍ക്കാന്‍ ശമിച്ച കേസിലെ പ്രതികളടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. എകെജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജഹാനും യോഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ നിരവധി ക്രിമിനല്‍ കേസ് പ്രതികളായവരും യോഗത്തിനെത്തി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമാകാന്‍ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.