എമ്പുരാൻ വ്യാജ പതിപ്പിൽ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്
1 min read

എമ്പുരാൻ വ്യാജ പതിപ്പിൽ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗൺലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയേക്കും.
സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകൾ കഴിഞ്ഞതും ടെലിഗ്രാം ഉൾപ്പെടെ ഉള്ള സൈറ്റുകളിൽ സിനിമ പ്രത്യക്ഷപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിനിമയുടെ പല ക്ലിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്സൈറ്റുകളിൽ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു.
വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്ത് തുടങ്ങിയെന്നും സൈബര്‍ പൊലീസ് അറിയിച്ചു. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഉടന്‍ പരാതി നൽകുമെന്നാണ് വിവരം. പരാതി ലഭിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സൈബർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആഗോള റിലീസായി എത്തിയ ചിത്രം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
