പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം
1 min read
കോന്നി: പത്തനംതിട്ടയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. മരിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.