July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

1 min read
SHARE

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടി.15 കേജ്രിവാൾ ഗ്യാരന്റികൾ പുറത്തിറക്കി. വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ.

ഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ത്രീകൾക്ക് മഹിളാ സമ്മാൻ യോജനയിലൂടെ  2100 രൂപ നൽകും.അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിൽസ. 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും എന്നും ആംആദ്മി പാർട്ടി പ്രകടന പത്രികയിൽ പറയുന്നു.

യമുന നദി ശുചീകരിക്കുമെന്ന് പ്രഖ്യാപനം ഇത്തവണയും ഉണ്ട്.സ്കൂൾ കുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര ഒരുക്കും.ഡൽഹി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുമെന്നും കേജ്രിവാൾ ഗ്യാരന്റി.
യുവാക്കൾ സ്ത്രീകൾ റിക്ഷ ടാക്സി ഡ്രൈവർമാർ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും.

ഇതിനിടെ ആംആദ്മി പാർട്ടിയുടെ പ്രകടനപത്രികയ്ക്കെതിരെ ബിജെപി രംഗത്തെത്തി. കഴിഞ്ഞ 11 വർഷമായി 11 കോടിയുടെ മദ്യനയ അഴിമതിയാണ് കേജ്രിവാൾ നടത്തിയതെന്ന് ആരോപിച്ചു.