കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡൽഹി സ്വദേശി എക്സൈസിൻ്റെ പിടിയില്‍

1 min read
SHARE

 

 

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി.ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം (42) ആണ് പിടിയിലായത്.കുറ്റ്യാടി-തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.പരിശോധനക്ക് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണി നേതൃത്വം നൽകി.