ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി
1 min read

ഇരിക്കൂർ: നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആധ്യാത്മിക സമ്മേളനത്തിൽ എക്സി.ഓഫീസർ പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ പി.എസ്.മോഹനൻ കൊട്ടിയൂർ, അഡ്വ.കൃഷ്ണകുമാർ, സുരേഷ് നമ്പൂതിരി, ദീപക് കമ്മാരൻ, മേൽശാന്തി ചന്ദ്രൻ മൂസത്, കെ.വി.മനോഹരൻ, വേണുഗോപാലമാരാർ, ഇ.കെ.ശ്രീധരൻ എന്നിവർ സംബന്ധിച്ചു. ഒമ്പതാം ദിവസം ഒക്ടോബർ 7ന് മണി ദ്വീപവർണനയോടെ യജ്ഞം സമാപിക്കും. തുടർന്ന് ക്ഷേത്രം മണ്ഡപത്തിൽ അഞ്ചു ദിവസം നീളുന്ന നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കമാകും.
