തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ തകർക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളി; അബ്ദുൽ കരീം ചേലേരി
1 min read

കണ്ണൂർ:വികലമായനയങ്ങളിലൂടെയും ഫണ്ട് അനുവദിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെഇടതുപക്ഷസർക്കാർതകർക്കുകയാണെന്നുംഇതിനെതിരെ വരുന്നതദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ ജനങ്ങൾ പ്രതികരിക്കു മെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി. ഇടതുപക്ഷ സർക്കാർ അധികാരമേറ്റത് മുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെഅനാവശ്യനിയമങ്ങളിലൂടെയുംജീവനക്കാരെസ്ഥലംമാറ്റിയുംഓഫീസുകളിൽ ജീവനക്കാരെ നിയമിക്കാതെയുംപെൻഷനും സ്കോളർഷിപ്പും പോലുള്ള പദ്ധതികൾ പോലുംതകിടംമറിച്ചും കഴുത്തുഞെരിച്ച്കൊല്ലാനാണ്ശ്രമിക്കുന്നത്. ഇതിനെതിരെജനവികാരം ഉയർന്നുവരികയാണ് ‘ ഇതിനകം നടന്ന പല ഉപതിരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തിന്കനത്ത പരാജയങ്ങളാണ് പല തദ്ദേശസ്വയംഭരണവാർഡുകളിലുംനേരിടേണ്ടിവന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും ലോക്കൽ സെൽഫ്ഗവർമെന്റുകളുടെഅധികാരങ്ങൾക്ക്തുരങ്കംവെക്കാനാണ്ഇടതുപക്ഷസർക്കാർശ്രമിക്കുന്നത് ഇതിനെതിരെ ജനകീയ മുന്നേറ്റംഅത്യാവശ്യമാണെന്നും അതിന് മുസ്ലിം ലീഗ് നേത്രപരമായ പങ്കുവഹിക്കുമെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു. ലോക്കൽ ഗവർമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽഅധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറികെ.ടി.സഹദുള്ളമുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിപിഎമ്മിന്അനുകൂലമായി വാർഡ് വിഭജനം നടത്തിയത് കൊണ്ടാണ് കോടതിക്ക് പോലും ഇടപെടേണ്ടിവന്നത്. ഒരുതരത്തിലും യോജിക്കാൻ കഴിയാത്ത വിധത്തിലുള്ള വാർഡ് വിഭജനമാണ് ഇടതുപക്ഷഉദ്യോഗസ്ഥന്മാരെസ്വാധീനിച്ച്സിപിഎംനടത്തിയിട്ടുള്ളത്. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും എതിരായി വരുന്ന വാർഡ് വിഭജനത്തെഎതിർക്കപ്പെടേണ്ടതാണ്അദ്ദേഹം പറഞ്ഞു. ഫെബ്രുവരി8,9തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ഇ.അഹമ്മദ്ഇൻറർനാഷണൽ കോൺഫറൻസ് ചരിത്ര സംഭവമാക്കാൻ ജനപ്രതിനിധി സംഗമം തീരുമാനിച്ചു. മുസ്ലിംലീഗ്ജില്ലാസെക്രട്ടറി ബി കെ അഹമ്മദ്, എൽ ജിഎംഎൽ ജില്ലാ ഭാരവാഹികളായ കെ കെ.പി. അബ്ദുൽറസാഖ്, ഇസ്മായിൽ മാസ്റ്റർ, ജലീൽമട്ടന്നൂർ, കെ.സി.കാദർ, കെ.വി.പ്രചിത്ര, താഹിറ കൊളച്ചേരി, റജുലറഹ്മാൻ, സൈഫുദ്ദീൻ നാറാത്ത്, സമീർ പുന്നാട്, ടിവി റാഷിദ ടീച്ചർ, കെ.പി.അബ്ദുൽമജീദ്, സക്കീനതെക്കയിൽ, ടി പി ഫാത്തിമ, ഷമീമ വളപട്ടണം, ഫാരിഷ ടീച്ചർ പ്രസംഗിച്ചു.
