January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

വയനാട്ടിലെ എസ്റ്റേറ്റുകളിലെയടക്കം അടിക്കാടുകള്‍ വെട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം

SHARE

വയനാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള എസ്റ്റേറ്റുകളിലെയും സ്വകാര്യ തോട്ടം മേഖലകളിലെയും അടിക്കാടുകള്‍ വെട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

തോട്ടം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുകയും നിര്‍ദ്ദേശം പാലിക്കാത്ത ഉടമകളുടെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.