വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇരിക്കൂര്‍ മണ്ഡലം സംഘാടകസമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇരിക്കൂര്‍ മണ്ഡലം സംഘാടകസമിതി രൂപീകരണം ശ്രീകണ്ഠപുരത്ത് നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കരുണാകരന്‍ സ്വാഗതം പറഞ്ഞു. ലളിതകലാ അക്കാഡമി വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ്, എല്‍ഡിഎഫ് നേതാക്കളായ വി വി കുഞ്ഞികൃഷ്ണന്‍, പി കെ മധുസുദനന്‍, ഫിലിപ്പ് പറമ്പേട്ട്, ജോസഫ് പരത്തനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സജി കുറ്റിയാനിമറ്റം(ചെയര്‍മാന്‍), പി ജി സോമന്‍, എബി എന്‍ ജോസഫ്, കെ ശശിധരന്‍ നമ്പ്യാര്‍, ഫിലിപ്പ് പറമ്പേട്ട്, കെ ടി സുരേഷ് കുമാര്‍, ജോസഫ് പരത്തനാല്‍, കെ രാജേഷ്, കെ ജനാര്‍ദ്ദനന്‍(വൈസ് ചെയര്‍മാന്‍), എം കരുണാകരന്‍(കണ്‍വീനര്‍), സാജന്‍ കെ ജോസഫ്, എം സി രാഘവന്‍, കെ ജി ദിലീപ്, വി വി സേവി, ഉസ്മാന്‍ ഹാജി, സി രവീന്ദ്രന്‍(ജോയിന്റ് കണ്‍വീനര്‍).

