January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

മദ്യപാനത്തിന് ശേഷം വയറുവേദനയുണ്ടോ.

SHARE

ആഘോഷങ്ങളുടെ സമയമാണ് കടന്നുപോകുന്നത്. സന്തോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കള്‍ക്കൊപ്പം അല്‍പ്പം മദ്യപിക്കുന്നവരും സ്ഥിരമായി മദ്യപിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. മദ്യപാനം പല രോഗങ്ങളിലേക്ക് വഴിതെളിക്കുമെങ്കിലും വയറിനുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകളുണ്ട്. വയറുവേദന, ഗ്യാസ്ട്രബിള്‍ അസിഡിറ്റി എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. മദ്യപിക്കുമ്പോള്‍ എന്തുകൊണ്ടാണ് വയറുവേദനയും അസിഡിറ്റിയും ഉണ്ടാകുന്നത്? ഇത് നിങ്ങളുടെ ശരീരത്തെ ഏത് രീതിയിലാണ് ബാധിക്കുന്നത്? അറിയാം.

മദ്യവും വയറും

 

ഭക്ഷണം ദഹിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകാഹാരം സ്വീകരിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്ന ദഹനനാളത്തിന്റെ ഒരു ഭാഗമാണ് ആമാശയം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ ആസിഡും എന്‍സൈമുകളും ഉള്‍പ്പെടുകയാണെങ്കില്‍, ഈ ഭക്ഷണപദാര്‍ഥങ്ങള്‍ കുടലിലൂടെ സഞ്ചരിക്കുന്നതിന് മുമ്പ് ആമാശയം ആസിഡിനെയും എന്‍സൈമുകളെയും തകര്‍ക്കുന്നു. മദ്യം കഴിക്കുന്നത് ആമാശയത്തില്‍ നിന്ന് തൊണ്ടയിലേക്ക് ആസിഡ് ഉയരുന്നതിലേക്ക് (ആസിഡ് റിഫ്‌ലക്‌സ് ) അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. മദ്യം ആമാശയത്തില്‍ പതിവിലും കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇത് ക്രമേണ ആമാശയ പാളിയെ ഇല്ലാതാക്കുകയും വീക്കം (ഗ്യാസ്‌ട്രൈറ്റിസ്) ഉണ്ടാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യും. ഇപ്രകാരം സംഭവിക്കുമ്പോള്‍ ആഴ്ചകളോ മാസങ്ങളിലോ, ഇത് ആമാശയ പാളിയില്‍ വേദനാജനകമായ അള്‍സര്‍ ഉണ്ടാകാന്‍ കാരണമാകും.

പതിവായി മദ്യപിക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു

 

പതിവായുള്ള മദ്യപാനം ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാനും പോഷകങ്ങളെ, പ്രത്യേകിച്ച് പ്രോട്ടീനുകള്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെ ആഗിരണം ചെയ്യാനും കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. ഇതിനര്‍ഥം പതിവായി മദ്യപിക്കുന്ന ആളുകള്‍ക്ക് നിരവധി പോഷകങ്ങളുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ്. മദ്യം കഴിക്കുന്നത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി അര്‍ബുദങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. വായ കാന്‍സര്‍, തൊണ്ടയിലെ (തൊണ്ടയുടെ മുകള്‍ഭാഗം) കാന്‍സര്‍, അന്നനാളത്തിലെ കാന്‍സര്‍, കുടല്‍ കാന്‍സര്‍, കരള്‍ കാന്‍സര്‍, സ്തനാര്‍ബുദം വോയ്സ് ബോക്‌സ് കാന്‍സര്‍ എന്നിവയ്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.