ഒരു മണിക്കൂറിൽ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ പിന്നാലെ ഞെട്ടിക്കുന്ന പരിശോധനാഫലം
1 min read

തമിഴ്നാട്ടിലെ ചെന്നൈയിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഈ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലെ റോയാപുരം ഭാഗത്താണ് ഏതാനും ദിവസം മുന്‍പ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് മദ്രാസ് വെറ്റിനറി കോളേജ് പരിശോധനാഫലം പുറത്ത് വിട്ടത്.10 സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരിൽ 24 പേരുടെ മുറിവ് ആഴമുള്ളതായിരുന്നു. നായ കടിയേറ്റ എല്ലാവർക്കും റാബീസ് വാക്സിന്‍ നൽകിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. സംഭവം വലിയ കോലാഹലം സൃഷ്ടിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് 52 തെരുവുനായകളേയാണ് നഗരസഭാ ജീവനക്കാർ പിടികൂടിയത്.
