ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യത

1 min read
SHARE

സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായ രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായുമാണ് ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ്.കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.