May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടില്‍

1 min read
SHARE

ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിലെന്ന് ആഭ്യന്തര മന്ത്രാലയം. സംസ്കാരച്ചടങ്ങുകള്‍ രാവിലെ 11.45 ന് എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല,

ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപവും പൂർണ്ണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് എന്ന് സോണിയ ഗാന്ധി പറഞ്ഞു.കോൺഗ്രസിന് വഴികാട്ടിയായിരുന്നു, അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചു, വഹിച്ച പദവികളിൽ എല്ലാം മികവു പുലർത്തി,തനിക്ക് സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നു. സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും അചഞ്ചലവുമായിരുന്നു. മൻമോഹൻ സിങ്ങിനെപ്പോലെ ഒരു നേതാവ് ഉണ്ടായതിൽ കോൺഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

 

അതേസമയം അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗിന് വിട നൽകാനൊരുങ്ങി രാജ്യം. മൻമോഹൻസിങ്ങിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദില്ലിയിലെ മോത്തി ലാൽ നെഹ്റു നഗറിലെ മൂന്നാം നമ്പർ വസതിയിലേക്ക് ഒഴുകിയെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖർ. നാളെ രാവിലെ എ ഐ സി സി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം രാജ്ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.